Latest NewsNewsIndia

ഇന്ത്യയുടെ 47 ചീഫ് ജസ്റ്റിസുമാരില്‍ കുറഞ്ഞത് 14 പേരെങ്കിലും ബ്രാഹ്മണരാണ്: ജുഡീഷ്യറിയിൽ ബ്രാഹ്മണാധിപത്യമെന്ന് ബ്രിട്ടാസ്

1952 മുതല്‍ 1970 വരെ സുപ്രീംകോടതിയിലെ ജഡ്ജുമാരുടെ പരമാവധി എണ്ണം 14 ആയിരുന്നെന്നും അതില്‍ 11 പേരും ബ്രാഹ്മണരായിരുന്നു.

ന്യൂഡൽഹി: ഇന്ത്യന്‍ ജുഡീഷ്യറിയിൽ ബ്രാഹ്മണാധിപത്യം ഉണ്ടെന്ന് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പി. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്ന ആനുപാതികമല്ലാത്ത ഉയര്‍ന്ന ബ്രാഹ്മണ പ്രാതിനിധ്യം ഉണ്ടെന്ന് ബ്രിട്ടാസ് തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോര്‍ട്ട് ആന്‍ഡ് സുപ്രീംകോര്‍ട്ട് ജഡ്ജസ് സാലറീസ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ് അമന്‍മെന്റ് ബില്‍ 2021 രാജ്യസഭയില്‍ ചര്‍ച്ചചെയ്തപ്പോഴാണ് ഇക്കാര്യം ബ്രിട്ടാസ് പറഞ്ഞത്.

‘മന്ത്രിസഭയില്‍ മാത്രം വൈവിധ്യം മതിയോ ജുഡീഷ്യറിയില്‍ വൈവിധ്യം ആവശ്യമില്ലേ. ന്യായാധിപന്മാരുടെ നിയമനങ്ങളില്‍ സുതാര്യത ആവശ്യമല്ലേ, പിന്നോക്ക, ദുര്‍ബല, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉന്നത നീതി ന്യായ കോടതികളില്‍ എന്തുകൊണ്ട് മതിയായ പ്രാതിനിധ്യം ലഭിക്കാതെ പോകുന്നു, 1980 വരെ സുപ്രീംകോടതിയില്‍ ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാരും തന്നെ ന്യായാധിപന്മാരായി നിയമിക്കപ്പെട്ടില്ല’- അദ്ദേഹം രാജ്യസഭയില്‍ ഉന്നയിച്ചു.

Read Also: കേരളത്തെ ചോരക്കളമാക്കാൻ വർഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും രംഗത്തു വരണം: സിപിഐഎം

‘ഇതുവരെയുള്ള ഇന്ത്യയുടെ 47 ചീഫ് ജസ്റ്റിസുമാരില്‍ കുറഞ്ഞത് 14 പേരെങ്കിലും ബ്രാഹ്മണരാണ്. 1952 മുതല്‍ 1970 വരെ സുപ്രീംകോടതിയിലെ ജഡ്ജുമാരുടെ പരമാവധി എണ്ണം 14 ആയിരുന്നെന്നും അതില്‍ 11 പേരും ബ്രാഹ്മണരായിരുന്നു’- അദ്ദേഹം പറഞ്ഞു. 1980 വരെ ഒ.ബിസി വിഭാഗത്തില്‍ നിന്നോ എസ്.സി വിഭാഗത്തില്‍ നിന്നോ ഒരു ജഡ്ജ് പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം രാജ്യസഭാ എം.പിയായ ജോണ്‍ ബ്രിട്ടാസ് സഭയില്‍ നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button