KeralaNattuvarthaLatest NewsNewsIndia

ബിന്ദു അമ്മിണിയ്ക്ക് പൊലീസ് പ്രൊട്ടക്ഷൻ നൽകണം, അവർ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചവർ: സാംസ്കാരിക പ്രവർത്തകർ

കോഴിക്കോട്: ബിന്ദു അമ്മിണിയ്ക്ക് പൊലീസ് പ്രൊട്ടക്ഷൻ നൽകണമെന്ന ആവശ്യവുമായി പ്രസ്താവന പുറപ്പെടുവിച്ച് സാംസ്കാരിക പ്രവർത്തകർ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും ആ വിധിയുടെ പിന്‍ബലത്തില്‍ ശബരിമല കയറുകയും ചെയ്തയാളാണ് അഡ്വ ബിന്ദു അമ്മിണിയെന്ന് പ്രസ്താവനയിൽ പറയുന്നു.

Also Read:മാനസിക പീഡനം: പള്ളിയ്‌ക്കുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച് പുരോഹിതൻ

‘സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന ഒരാളെന്ന നിലയില്‍ നിയമപരമായി അവര്‍ക്ക് പോലീസ് പ്രൊട്ടക്ഷനും ഉണ്ട്. വെള്ളിയാഴ്ച രാത്രി 9 മണിക്ക് ബിന്ദു അമ്മിണിയെ ഒരു ഓട്ടോറിക്ഷ ഇടിച്ച്‌ പരിക്കേല്പിച്ചിട്ടുണ്ട്. അവര്‍ ആശുപത്രിയാണ്. അവരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തില്‍ ബോധപൂര്‍വ്വം നടത്തിയ അക്രമമായിരുന്നു എന്നാണ് ബിന്ദു പറയുന്നത്. നിരന്തരമായി സംഘ പരിവാര്‍ ശക്തികള്‍ അവര്‍ക്ക് പിന്നാലെയുണ്ട്’, പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണ്ണരൂപം:

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും ആ വിധിയുടെ പിന്‍ബലത്തില്‍ ശബരിമല കയറുകയും ചെയ്തയാളാണ് അഡ്വ ബിന്ദു അമ്മിണി. സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന ഒരാളെന്ന നിലയില്‍ നിയമപരമായി അവര്‍ക്ക് പോലീസ് പ്രൊട്ടക്ഷനും ഉണ്ട്. വെള്ളിയാഴ്ച രാത്രി 9 മണിക്ക് ബിന്ദു അമ്മിണിയെ ഒരു ഓട്ടോറിക്ഷ ഇടിച്ച്‌ പരിക്കേല്പിച്ചിട്ടുണ്ട്. അവര്‍ ആശുപത്രിയാണ്. അവരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തില്‍ ബോധപൂര്‍വ്വം നടത്തിയ അക്രമമായിരുന്നു എന്നാണ് ബിന്ദു പറയുന്നത്. നിരന്തരമായി സംഘ പരിവാര്‍ ശക്തികള്‍ അവര്‍ക്ക് പിന്നാലെയുണ്ട്.

ഞങ്ങള്‍ അശുദ്ധരാണേ എന്ന് തെരുവ് തോറും അലമുറയിട്ട് കൊണ്ട് കുലസ്ത്രീകളും പെണ്ണിന്റെ ആര്‍ത്തവത്തിലാണ് ശുദ്ധിയും അശുദ്ധിയും എന്ന് വിലപിച്ചുകൊണ്ട് കുല പുരുഷന്മാരും തെരുവ് കയ്യടക്കിയ സമയത്ത് ബിന്ദു അമ്മിണിയും കനക ദുര്‍ഗ്ഗയും സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. ജനാധിപത്യത്തിലും ഭരണഘടന ഉറപ്പുതരുന്ന ലിംഗ സമത്വത്തിലും വിശ്വസിക്കുന്ന അവര്‍ക്കൊപ്പം നില്‍ക്കേണ്ടതാണ്. മുന്‍പും പല തരത്തില്‍ അവര്‍ക്കുനേരെ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. അപ്പോഴൊക്കെയും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.വെള്ളിയാഴ്ച രാത്രി നടന്ന അക്രമത്തില്‍ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി ആരംഭിച്ചിട്ടുണ്ട്. ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിക്കുന്നു. സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തി നിയമ നടപടിക്ക് വിധേയമാക്കണമെന്നും ബിന്ദുവിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button