ന്യൂഡല്‍ഹി: വോട്ടേഴ്സ് ഐ.ഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്ലിന് ലോക്സഭയുടെ അംഗീകാരം. ശബ്ദവോട്ടോടെയാണ് ബില്‍ സഭയില്‍ പാസായത്.
കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഒരുപാട് കാലമായി ഇലക്ഷന് കമ്മീഷന് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്നവരോട് ആധാര്‍ നമ്പര്‍ ആവശ്യപ്പെടാന്‍ ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് അനുവാദം
നല്‍കുന്നതാണ് ബില്‍. വോട്ടര്‍പ്പട്ടികയില്‍ ഇതിനോടകം പേരുചേര്‍ക്കപ്പെട്ട ആളെ തിരിച്ചറിയുന്നതിന് ആധാര്‍ നമ്പര്‍ ചോദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബില്‍ അനുമതി നല്‍കുന്നുണ്ട്.
Post Your Comments