മൂവാറ്റുപുഴ: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ദേഹത്ത് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പശ്ചിമബംഗാൾ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മുർഷിദാബാദ് സ്വദേശി താഷിഖുൾ ഷെയ്ഖ് (30) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വാളകം സി.ടി.സി കവലയിൽ നിർമാണം നടക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുർഷിദാബാദ് സ്വദേശി ഷാഫിനെ (33) കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ലഹരിക്ക് അടിമയായ ആള്‍ പിന്തുടര്‍ന്നു, കൊച്ചിയിൽ റോഡില്‍വെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി: സുരേഷ് ഗോപി
വീടിന്റെ രണ്ടാം നിലയിൽ സ്ഥാപിക്കുന്ന കോൺക്രീറ്റ് സ്ലാബ് തകർന്ന് ഇതിനൊപ്പം ഇരുവരും താഴേക്ക് പതിക്കുകയും സ്ലാബ് ഇവരുടെ ദേഹത്ത് വീഴുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഇരുവരെയും പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും താഷിഖുൽ ഷെയ്ഖ് മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments