Latest NewsInternational

ഇന്ത്യയിൽ ഭീകരാക്രമണം നടക്കും : മുന്നറിയിപ്പു നൽകി രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡൽഹി: ഭീകരസംഘടനയായ ഇന്ത്യൻ മുജാഹിദീൻ രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ വിഭാഗം. ഇതേതുടർന്ന് ജമ്മു കശ്മീർ, ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചു. പാകിസ്ഥാനിൽ ഒളിവിൽ കഴിയുന്ന ഭീകരർ ഇന്ത്യയിൽ സ്ലീപ്പർ സെൽ മൊഡ്യൂളുകൾ സ്ഥാപിച്ച് പ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

ഇന്ത്യൻ മുജാഹിദീൻ ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയാണ്. 2006 മുതൽ 2014 വരെയുള്ള കാലഘട്ടങ്ങളിൽ ഡൽഹി, മുംബൈ ഗുജറാത്ത്, ബംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ മുജാഹിദീൻ ആക്രമണം നടത്തിയിരുന്നു. ഇവർക്ക് ആവശ്യമായ ഫണ്ടുകൾ പാകിസ്ഥാനിൽ നിന്നും നൽകുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button