
മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ്. ഇന്ന് തന്നെ ഹാജരാകാൻ ഐശ്വര്യ റായിക്ക് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. പനാമ ആസ്ഥാനമായുള്ള സ്ഥാപനം വഴി അനധികൃത നിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലാണ് പനാമ പേപ്പർ.
നിലവിൽ സംഭവത്തിൽ അന്വേഷണം നടത്തുന്നത് എൻഫോഴ്സ്മെന്റിന്റെ പ്രത്യേക സംഘമാണ്. ഇതിന് മുമ്പ് രണ്ട് തവണ പനാമ പേപ്പറുമായി ബന്ധപ്പെട്ട് ഐശ്വര്യ റായിയെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അമിതാഭ് ബച്ചനെയും എൻഫോഴ്സ്മെന്റ് വിളിപ്പിച്ചേക്കുമെന്ന് സൂചനകളുണ്ട്. പനാമ പേപ്പറിൽ ഐശ്വര്യ റായിയും അമിതാഭ് ബച്ചനും ഉൾപ്പെടെ 500 സമ്പന്നരുടെ പേരാണ് ഉള്ളത്.
Post Your Comments