ThiruvananthapuramKeralaNattuvarthaLatest NewsNews

റിട്ട. ഉദ്യോഗസ്ഥനില്‍നിന്ന്​ 28 ലക്ഷം തട്ടിയെടുത്തു : പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

പ​ശ്ചി​മ ബം​ഗാ​ള്‍ പ​ര​ഗ​നാ​സ് സ്വ​ദേ​ശി ശ​ങ്ക​ര്‍ ദാ​ലി​യെ​യാ​ണ്​ (29) പൊലീസ് പിടികൂടിയത്

തി​രു​വ​ന​ന്ത​പു​രം: റി​ട്ട. കേ​ന്ദ്ര സ​ർ​ക്കാ​ർ​ ഉ​ദ്യോ​ഗ​സ്ഥ​നി​ല്‍ നി​ന്ന്​ 28 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​രാ​ൾ പി​ടി​യി​ൽ. പേ​രൂ​ര്‍ക്ക​ട സ്വ​ദേ​ശി​യിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ പ​ശ്ചി​മ ബം​ഗാ​ള്‍ പ​ര​ഗ​നാ​സ് സ്വ​ദേ​ശി ശ​ങ്ക​ര്‍ ദാ​ലി​യെ​യാ​ണ്​ (29) പൊലീസ് പിടികൂടിയത്.

കൊ​ല്‍ക്ക​ത്ത​യി​ല്‍ നി​ന്നാണ് പ്രതി പിടിയിലായത്.​ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച്, കേ​ര​ള​ത്തി​ൽ ബി​സി​ന​സ്​ തു​ട​ങ്ങാ​ന്‍ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ചാ​ണ്​ പ​ണം ത​ട്ടി​യ​ത്.

16 കോ​ടി ഇ​ന്ത്യ​ന്‍ രൂ​പ​ക്ക്​ തു​ല്യ​മാ​യ 2.2 കോ​ടി ഡോ​ള​ര്‍ അ​ട​ങ്ങി​യ പാ​ര്‍സ​ല്‍ ഡ​ല്‍ഹി എ​യ​ര്‍പോ​ര്‍ട്ടി​ല്‍ എ​ത്തി​യെ​ന്നും ക​സ്​​റ്റം​സ് ഡ്യൂ​ട്ടി​യും ജി.​എ​സ്.​ടി​യും അ​ട​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഡോ​ള​ര്‍ സ​ര്‍ക്കാ​റി​ലേ​ക്ക്​ ക​ണ്ടു​കെ​ട്ടു​മെ​ന്നും പ​റ​ഞ്ഞ്​ പ്ര​തി​യു​ടെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 27.34 ല​ക്ഷം രൂ​പ നി​ക്ഷേ​പി​പ്പി​ച്ച് തട്ടിയെടുക്കുകയായിരുന്നു.

Read Also : രക്തസാക്ഷിത്വം ആഗ്രഹിച്ചിരുന്നു, ഷാനിന്റെ രക്തസാക്ഷിത്വത്തില്‍ ആനന്ദം, ആഹ്ലാദമെന്ന് എസ്‌ഡിപിഐ നേതാവ്: വീഡിയോ

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ബ​ല്‍റാം​കു​മാ​ര്‍ ഉ​പാ​ധ്യാ​യ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം സി​റ്റി സൈ​ബ​ര്‍ ക്രൈം ​സ്​​റ്റേ​ഷ​ന്‍ എ​സ്.​എ​ച്ച്.​ഒ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് സൂ​പ്ര​ണ്ട് ശ്യാം​ലാ​ലിന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ വി​നോ​ദ്കു​മാ​ര്‍ പി.​ബി, സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ബി​ജു​ലാ​ല്‍ കെ.​എ​ന്‍, സൈ​ബ​ര്‍ ക്രൈം ​സ്​​റ്റേ​ഷ​ന്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ വി​ജേ​ഷ്, ആ​ദ​ര്‍ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​യെ കൊ​ല്‍ക്ക​ത്ത പ​ർ​ണ​ശ്രീ​യി​ല്‍നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളി​ൽ ​നി​ന്ന്​ ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ള്‍, പാ​സ്ബു​ക്കു​ക​ള്‍, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ത്തി. പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button