Latest NewsYouthNewsMenWomenLife StyleHealth & Fitness

സ്മാർട്ട്ഫോണുകൾ തലക്കരികിൽ വച്ച് ഉറങ്ങുന്നവർ ഈ അപകടം അറിഞ്ഞിരിക്കണം

നമ്മുടെ ശരീരത്തോട് ഒട്ടിച്ചേർന്ന് എപ്പോഴുമുണ്ടാകുന്ന ഇവ എത്രത്തോളം ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവർക്കും അറിയാം

സ്മാർട്ട്ഫോണുകൾ തലക്കരികിൽ വച്ച് ഉറങ്ങുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് വളരെ അപകടമാണെന്ന് എല്ലാവരും തിരിച്ചറിയണം. സ്മാർട്ട് ഫോണുകൾ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഇന്നത്തെ കാലത്ത് ആളുകൾക്ക് ചിന്തിക്കാൻ കഴിയില്ല. ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറിക്കിഴിഞ്ഞിരിക്കുകയാണ് സ്മാർട്ട് ഫോണുകൾ.

നമ്മുടെ ശരീരത്തോട് ഒട്ടിച്ചേർന്ന് എപ്പോഴുമുണ്ടാകുന്ന ഇവ എത്രത്തോളം ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇതൊന്നും ആരും അത്ര കാര്യമാക്കുന്നില്ലെന്നതാണ് സത്യം. സ്മാർട്ട്ഫോണുകൾ തൊട്ടരികിൽ വച്ചാണ് മിക്ക ആളുകളും കിടന്നുറങ്ങുക. തലയിണയോട് ചേർന്ന് ഫോണുകൾ വച്ച് കിടന്നുറങ്ങുന്നവരാണ് കൂടുതൽ പേരും. എന്നാൽ ഇത് അതീവ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നമ്മളെ നയിക്കും.

Read Also : അച്ഛനെ പാഠം പഠിപ്പിക്കാന്‍ മകനെ തട്ടിക്കൊണ്ടുപോയതായി പരാതി: 14ദിവസം തടവില്‍ പാര്‍പ്പിച്ചു

തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഫോണിൽ നിന്നും പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങൾ ഗുരുതരമായി ബാധിക്കും. സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍, മൈക്രോവേവ് അവനില്‍ നിന്നു പുറപ്പെടുന്ന റേഡിയേഷനു തുല്യമാണ്. അര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍ എന്നിവക്ക് ഇത് കാരണമാകും. ഫോണില്‍ നിന്നുള്ള എൽ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും സിര്‍ക്കാഡിയന്‍ റിഥത്തെ ബാധിക്കുകയും ചെയ്യും. ഉറക്കം നഷ്ടമാകുന്നതിനും ഇത് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button