പട്ടാമ്പി: ഏഴ് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ വയോധികന് 15 വർഷം കഠിന തടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടപ്പലം കങ്കറുത്ത് വീട്ടിൽ വേലായുധനെയാണ് (67) കോടതി ശിക്ഷിച്ചത്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്.
2019 ജൂണിൽ ആണ് കേസിനാസ്പദമായ സംഭവം. പൊരിയും വെള്ളവും വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പ്രതിയുടെ വീട്ടിൽ വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കൊപ്പം പൊലീസ് പോക്സോ നിയമപ്രകാരം ആണ് കേസെടുത്തത്.
സബ് ഇൻസ്പെക്ടർമാരായ ഫക്രുദീൻ, എം.ബി. രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. നിഷ വിജയകുമാർ ഹാജരായി.
Post Your Comments