PalakkadLatest NewsKeralaNattuvarthaNews

ഏ​ഴ്​ വ​യ​സ്സു​കാ​രി​യെ പീ​ഡിപ്പിച്ച വ​യോ​ധി​ക​ന്​ 15 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

എ​ട​പ്പ​ലം ക​ങ്ക​റു​ത്ത്​ വീ​ട്ടി​ൽ വേ​ലാ​യു​ധ​നെ​യാ​ണ്​ (67) കോടതി ശിക്ഷിച്ചത്

പ​ട്ടാ​മ്പി: ഏ​ഴ്​ വ​യ​സ്സു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ വ​യോ​ധി​ക​ന്​ 15 വ​ർ​ഷം ക​ഠി​ന ത​ട​വും 85,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. എ​ട​പ്പ​ലം ക​ങ്ക​റു​ത്ത്​ വീ​ട്ടി​ൽ വേ​ലാ​യു​ധ​നെ​യാ​ണ്​ (67) കോടതി ശിക്ഷിച്ചത്. പ​ട്ടാ​മ്പി ഫാ​സ്​​റ്റ്​ ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തിയാണ് ശി​ക്ഷി​ച്ച​ത്.

2019 ജൂ​ണി​ൽ ആണ് കേസിനാസ്പ​ദമായ സംഭവം. പൊ​രി​യും വെ​ള്ള​വും വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ്​ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പ്ര​തി​യു​ടെ വീ​ട്ടി​ൽ വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കൊ​പ്പം പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം ആണ് കേ​സെ​ടു​ത്ത​ത്.

Read Also : നട്ടെല്ലുള്ള നാട്ടുകാരെ തൊടാൻ ആരെക്കൊണ്ടും സാധിക്കില്ല, നട്ടെല്ലിന്റെ സ്ഥാനത്ത് ചിലർക്കുള്ളത് വാഴപ്പിണ്ടി: ഐഷ സുൽത്താന

സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ഫ​ക്രു​ദീ​ൻ, എം.​ബി. രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button