തിരുവനന്തപുരം : ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകങ്ങളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളം പോലൊരു സംസ്ഥാനത്തിന് ഒട്ടും യോജിച്ച കാര്യങ്ങളല്ല നടക്കുന്നത്. ഇവിടുത്തെ രാഷ്‌ട്രീയ കൊലപാതകങ്ങൾ നാണക്കേട് ഉണ്ടാക്കുന്നു എന്നും ഗവർണർ പറഞ്ഞു.
‘കേരളം പോലൊരു സംസ്ഥാനത്തിന് ഒട്ടും യോജിച്ച കാര്യങ്ങളല്ല നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുകയാണെങ്കിൽ മറുവശത്ത് എന്ത് വികസനപ്രവർത്തനങ്ങളും ഉണ്ടായിട്ട് കാര്യമില്ല. ആരും നിയമം കയ്യിലെടുക്കരുത്. രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാകരുത്. ഇത്തരം കാര്യങ്ങങ്ങൾ കേൾക്കുമ്പോൾ ദുഃഖം തോന്നുന്നു’- ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും ജനാധിപത്യ സംവിധാനത്തിലും ജനങ്ങൾക്ക് വിശ്വാസം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന് വെട്ടേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെ ഇയാൾ മരിച്ചു. ഇതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ബിജെപി ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ചു. സംഭവത്തിൽ 50ഓളം പേർ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം.
Post Your Comments