തൃശൂര്‍: ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ചു ഭാര്യ നൽകിയ കേസിൽ ഭാര്യ അറസ്റ്റിൽ. ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. തൃശൂര്‍ പെരിഞ്ചേരിയിലാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക്ക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മാ ബീവി അറസ്റ്റിൽ.
ഒരാഴ്ച്ച മുമ്ബാണ് കൊലപാതകം നടന്നത്. മറ്റൊരാളുടെ സഹായത്തോടെ മന്‍സൂറിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഭര്‍ത്താവിനെ കാണാനില്ലെന്ന് രേഷ്മ പൊലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ രേഷ്മ തന്നെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. രേഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു
Post Your Comments