ന്യൂഡൽഹി: ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനേയും മുഖ്യമന്ത്രിയേയും വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകം മുഖ്യമന്ത്രി പിണറായി വിജയന് ഉണർന്ന് പ്രവർത്തിക്കാനുള്ള താക്കീതാണ് നൽകുന്നത്. അല്ലാതെ അക്രമികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നതിനല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കേരളത്തിലെ തീവ്രവാദ ശക്തികൾ വെട്ടി കൊലപ്പെടുത്തിയ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം പിണറായി വിജയന് ഉണർന്ന് ചിന്തിക്കാനുള്ള താക്കീതാണ് നൽകുന്നത്. അല്ലാതെ തീവ്രവാദികൾക്ക് കേരളം സുരക്ഷിത താവളം ആക്കുന്നതിനല്ല. രഞ്ജിത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’- രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.
Terror elements in Kerala hacked n killed @BJP4Keralam ‘s OBC leader Adv #RanjithSreenivas – yet another wakeup call to @vijayanpinarayi not to appease Terror/violent groups n allow Kerala to bcm a safe haven for violent groups#OmShanthi #Ranjith ??? https://t.co/pF8SoUSt2R
— Rajeev Chandrasekhar ?? (@Rajeev_GoI) December 19, 2021
ഇന്ന് രാവിലെയാണ് രഞ്ജിത്ത് കൊല്ലപ്പെടുന്നത്. സംഭവത്തിൽ 11 പേരേയും എസ്ഡിപിഐയുമായി ബന്ധമുള്ള ആംബുലൻസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഞ്ജിത്തിനെ കൊല്ലാൻ അക്രമി സംഘം എത്തിയത് ആംബുലൻസിലാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
Post Your Comments