Latest NewsNewsIndia

വാരാണസിയുടെ മുഖച്ഛായ മാറ്റി കാശി വിശ്വാനാഥ ക്ഷേത്രത്തേയും ഗംഗാ നദിയേയും ബന്ധിപ്പിക്കുന്ന കാശി ധാം ഇടനാഴി

വാരാണസി : കാശി വിശ്വനാഥ ക്ഷേത്രത്തേയും ഗംഗാ നദിയേയും ബന്ധിപ്പിക്കുന്ന കാശി ധാം ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ വാരാണസിയുടെ മുഖച്ഛായ തന്നെ മാറും. 1,000 കോടിയോളം രൂപ മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് വികസന പദ്ധതി നടപ്പാക്കുന്നത്. ഗംഗാനദീ തീരത്തുനിന്ന് ഇനി 400 മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം. വാരാണസി എംപി കൂടിയായ മോദി തന്നെ 2019 മാര്‍ച്ചില്‍ ശിലയിട്ട പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.

കാശി വിശ്വനാഥന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതപ്പെടുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘കാശി ധാം ഇടനാഴി പരിസരം ഒരു മഹത്തായ ഭവനം മാത്രമല്ല, ഇന്ത്യയുടെ സനാതന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. പുരാതന കാലത്തെ പ്രചോദനങ്ങള്‍ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നല്‍കുന്നുവെന്ന് ഇവിടെ നിങ്ങള്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന് ഉറക്കെപ്പറഞ്ഞാണു പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചതു തന്നെ.

ഉദ്ഘാടനത്തിന് മുന്‍പ് ക്ഷേത്രത്തിലെ പൂജാ ചടങ്ങില്‍ പങ്കെടുത്ത മോദി, പിന്നീട് പദ്ധതി നിര്‍മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്കുമേല്‍ പുഷ്പവൃഷ്ടി നടത്തി. അവരോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button