ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ രംഗത്ത് വന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മറുപടിയുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. സിപിഎം, സിപിഐ, മുസ്ലീം ലീഗ് എന്നിവരുടെ നിലപാടുകളെ അദ്ദേഹം ഫേസ്ബുക്കിലെ കുറിപ്പിലൂടെ ചോദ്യം ചെയ്തു.
Read Also : ‘അദ്ദേഹത്തിന്റെ സേവനം പൂർണമായും പാർട്ടിക്ക് ലഭിക്കും’: മെട്രോമാൻ ഇ. ശ്രീധരനെ സന്ദർശിച്ച് കെ. സുരേന്ദ്രൻ
സിപിഎം സിപിഐ നിലപാടുകള്‍ വളരെ പരിതാപകരമായിപ്പോയെന്നും ഇവരെ പുരോഗമനവാദികള്‍ എന്ന് എങ്ങനെ വിളിക്കാനാവുമെന്നും അദ്ദേഹം ചോദിക്കുന്നു. മുസ്ലീം ലീഗിന്റെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും പക്ഷെ അവരെ ബോധ്യപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷയെന്നും എപി അബ്ദുള്ളക്കുട്ടി കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ,
‘വിവാഹ പ്രായം 21 വയസാക്കുന്നതിനെതിരെ നാട്ടിലാകെ വലിയ കോലഹമാണ്.. ഇവരില്‍ പലരും കാര്യത്തിന്റെ സദുദ്ദേശം മനസിലാക്കിയിട്ടില്ല. ഈ നിയമത്തിന് ആധുനികകാലം മുന്നോട്ട് വെക്കുന്ന അടിസ്ഥാനമായിട്ടുള്ള ഘടകങ്ങള്‍ നാല് എണ്ണമാണ്.
1. ലിംഗ സമത്വം
2. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ – ജോലി സാധ്യതകള്‍
(സ്വന്തം കാലില്‍ നിന്നതിന് ശേഷം വിവാഹം)
3. മാതൃ – ശിശു മരണം കുറയ്ക്കും
4. ജനസംഖ്യാ നിയന്ത്രണം തന്നെയാണ് നിയത്തിന്റെ മര്‍മ്മം.
ഈ നിയമത്തിനെതിരെ മുസ്ലീം ലീഗ് വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ അവരെ ബോധ്യപ്പെടുത്താനാവും എന്നാണ് പ്രതീക്ഷ. പക്ഷെ, സിപിഎം സിപിഐ നിലപാടുകള്‍ വളരെ പരിതാപകരമായിപ്പോയി. ഇവരെ പുരോഗമനവാദികളെന്ന് എങ്ങനെ വിളിക്കാനാവും. കാലിനടിയിലെ മണ്ണ് പണ്ട് ബംഗാളില്‍ നിലനിര്‍ത്താന്‍ നുഴഞ്ഞ് കയറിവന്ന ബംഗ്ലാദേശികളെ അനുകൂലിച്ചു. ഇവിടെ ജിഹാദികളുടെ പിന്തുണയ്ക്ക് വേണ്ടിയാവാം ഈ നാണം കെട്ട വേഷം കെട്ടല്‍.
ഹേ നേതാക്കളെ നിങ്ങള് ഒരു കാര്യം ചെയ്യ് സ്വന്തം വീട്ടില്‍ ചെന്ന് പെണ്‍മക്കളോട്, മരുമക്കളോട്, അല്ലെങ്കില്‍ പേരക്കുട്ടികളായ പെണ്‍മക്കളോട് ചോദിക്ക് അവര് ഒറക്കെ പറയും, ഞങ്ങള് മോദിജിയുടെ നിയമത്തിന് അനുകൂലമാണ്. കാലത്തിന്റെ മാറ്റം മനസിലാക്കാത്ത രാഷ്ട്രീയ നേതൃത്വമാണ് നമ്മുടെ ഇന്നത്തെ പ്രശ്‌നം’.
Post Your Comments