പൊന്നാനി: സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയാണെന്നുള്ള മെട്രോമാൻ ഇ. ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശിഷ്ടകാലം കർമനിരതനായി ബിജെപിക്കൊപ്പം അദ്ദേഹമുണ്ടാകുമെന്നും സന്ദർശനത്തിന് ശേഷം സുരേന്ദ്രൻ പറഞ്ഞു. ശനിയാഴ്‌ച വൈകീട്ടാണ് പൊന്നാനിയിലെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചത്. സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് ഇരുവരും പ്രതികരിച്ചത്.
പ്രായക്കൂടുതൽ കാരണം ദൈനംദിന പാർട്ടി പരിപാടികളിലും സമരങ്ങളിലും ഇനി ഉണ്ടാകില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. പാർട്ടിയുടെ ദേശീയ നിർവാഹകസമിതി അംഗമായി അദ്ദേഹം തുടരും. കർമനിരതനായി ബി.ജെ.പി.യിലുണ്ടാകുമെന്നും അദ്ദേഹത്തിന്റെ സേവനം പൂർണമായും പാർട്ടിക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.
Read Also : സഹോദരനുമായി പിണങ്ങി വീടുവിട്ട് കുറ്റിക്കാട്ടിൽ ഓടി മറഞ്ഞ പെൺകുട്ടിയെ കണ്ടെത്തി: കൂടുതൽ അന്വേഷണത്തിന് പോലീസ്
അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ വിലപ്പെട്ടതായാണ് കാണുന്നത്. ചൂണ്ടിക്കാണിച്ച പോരായ്‌മകൾ തിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനുള്ള പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments