Latest NewsIndiaNews

അമേഠിയിലെ ജനങ്ങളുടെ കണ്ണിൽ കാണപ്പെടുന്നത് കേന്ദ്ര സർക്കാരിനെതിരായ രോഷം: രാഹുൽ

അമേഠി: അമേഠിയിലെ ജനങ്ങൾ തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുവെന്നും തന്റെ രാഷ്ട്രീയപാത തെളിച്ചു തന്നത് അവരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേഠിയിലെ എല്ലാ തെരുവുകളും മുൻപത്തേതു പോലെതന്നെ കാണപ്പെടുന്നുവെന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

ജനങ്ങളുടെ കണ്ണിൽ സർക്കാരിനെതിരായ രോഷം കാണപ്പെടുന്നുവെന്നും അത് മാത്രമാണ് മാറ്റമെന്നും പ്രിയങ്ക ഗാന്ധിക്കൊപ്പം അമേഠിയിലെ മാർച്ചിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി പറഞ്ഞു. അമേഠിയിൽ പരാജയപ്പെട്ടശേഷം രണ്ടാം തവണയാണ് രാഹുൽ ഇവിടെ എത്തിയത്.

വീട് വാടകയ്ക്കെടുത്ത് അനാശാസ്യം: നാല് സ്ത്രീകളടക്കം ആറ് പേർ പിടിയില്‍

‘ 2004ലാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത് അമേഠിയിലാണ്. ജനങ്ങൾ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചു. ജനമനസ്സുകളിൽ എനിക്കിന്നും സ്ഥാനമുണ്ട്. നിങ്ങളാണ് എന്റെ രാഷ്ട്രീയപാത തെളിച്ചു തന്നത്, എല്ലാവരോടും നന്ദി പറയുന്നു’. രാഹുൽ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button