News

ആലപ്പുഴ ഇരട്ട കൊലപാതകം: പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എഎ റഹീം

തിരുവനന്തപുരം : കേരളത്തിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എസ്ഡിപിഐയും ബിജെപിയും നടത്തുന്നതെന്ന് ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം. ബോധപൂർവ്വം കേരളത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം ഇരുകൂട്ടരും നടത്തുകയാണെന്നും ഇതിന് വേണ്ടി പരസ്പരം ശക്തി സംഭരിക്കുകയാണെന്നും റഹീം പറഞ്ഞു. അതാത് സമുദായങ്ങൾ ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ നടപടി എടുക്കണമെന്നും റഹീം വ്യക്തമാക്കി.

അക്രമങ്ങൾ തടയുന്നതിൽ പൊലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. കൊലപാതകത്തിൽ രാഷ്ട്രീയ വിവാദമല്ല ഉണ്ടാകേണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നും റഹീം പറഞ്ഞു.

Read Also  : ഏ​ഴ്​ വ​യ​സ്സു​കാ​രി​യെ പീ​ഡിപ്പിച്ച വ​യോ​ധി​ക​ന്​ 15 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

24 മണിക്കൂറിനിടെ കേരളത്തെ നടുക്കി രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ പൊലീസ് രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button