അബുദാബി: യു.എ.ഇയിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ ഭരണകൂടം പുറത്തിറക്കി. പരിപാടികൾ നടക്കുന്നയിടങ്ങളിൽ 80 ശതമാനത്തിലധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിരിക്കുന്നത്.
ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ ഗ്രീൻപാസും 96 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് ഫലവും അൽഹൊസൻ ആപ്പിൽ കാണിക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ഹസ്തദാനത്തിനും ആലിംഗനത്തിനുമുള്ള വിലക്ക് തുടരുന്നതായിരിക്കും.
സംഘാടകർ ആൾക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും താപനില പരിശോധിക്കണമെന്നും അതോറിറ്റി അറിയിച്ചു. ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കണമെന്നില്ലെന്നും മറ്റു വ്യക്തികൾ തമ്മിൽ 1.5 മീറ്റർ സാമൂഹിക അകലം പാലിക്കണമെന്നും നിർദേശത്തിൽ പ്രത്യേകം പറയുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പ്രത്യേകം ടീമിനെ തന്നെ തയ്യാറാക്കുമെന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു.
Post Your Comments