Latest NewsInternational

ചാൾസ് രാജകുമാരനെ സന്ദർശിച്ച് ഒമാൻ ഭരണാധികാരി : ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തു

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഇംഗ്ലണ്ടിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ അദ്ദേഹം ക്ലാരൻസ് പാലസിൽ വെച്ചാണ് ചാൾസ് രാജകുമാരനുമായി ചർച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെ പറ്റി ഇരുകൂട്ടരും ചർച്ചചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, യു.കെയിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഹിനായി, ഒമാനിലെ യു.കെ അംബാസഡര്‍ ബില്‍ മുറെ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം, വിൻഡ്സർ കാസിലിൽ എലിസബത്ത് രാജ്ഞിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രഥമ വനിത അഹ്മദ് ബിന്‍ത് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ബുസൈദിയ്യയും സുൽത്താനൊപ്പം സന്ദർശനത്തിന് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button