AlappuzhaKeralaNattuvarthaLatest NewsNews

വിവാഹ വാർഷിക പാർട്ടിക്കിടെ വാക്കേറ്റം : യുവാവ് കുത്തേറ്റ് മരിച്ചു

വിവാഹ വാർഷിക പാർട്ടിക്കിടെയിലെ മദ്യസൽക്കാരത്തിനിടെയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റു മരിച്ചു. കായംകുളം സ്വദേശി പുതുപ്പള്ളി മഠത്തിൽ ഹരികൃഷ്ണ(39)നാണു മരിച്ചത്. വിവാഹ വാർഷിക പാർട്ടിക്കിടെയിലെ മദ്യസൽക്കാരത്തിനിടെയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണു സംഭവം. പുതപ്പള്ളി സ്‌നേഹജാലം കോളനിയില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ നടന്ന മദ്യസല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലെത്തിച്ചത്.

Read Also : ഒന്നിലധികം വിവാഹം കഴിച്ച ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കണം: അല്ലെങ്കില്‍ വിവാഹമോചനമാകാമെന്ന് കോടതി

സം​ഭ​വ​ത്തി​ല്‍ ഹരികൃഷ്ണന്റെ സു​ഹൃ​ത്ത് ജോ​മോ​നെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജോമോന്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിലേക്കും നയിച്ചത്. കുത്തേറ്റ ഹരികൃഷ്ണനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോ​മോ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button