കൊല്ലം: ജോലിക്കിടയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. അപകടത്തിൽ കണ്ണനല്ലൂർ ചേരിക്കോണം പ്രീത മന്ദരത്തിൽ പ്രദീപ് (38) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളിക്ക് മണ്ണിടിഞ്ഞു വീണ് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്. കണ്ണനല്ലൂർ മൈതാനത്തിന് സമീപം ആണ് സംഭവം.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രദീപിനെ രക്ഷിക്കാനായില്ല. അന്യ സംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments