തിരുവനന്തപുരം: സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രചരണപരിപാടിയായ സ്ത്രീപക്ഷ നവകേരളം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് മൂന്നിനാണ് പരിപാടി. സ്ത്രീപക്ഷ നവകേരളത്തിന്റെ ക്യാമ്പയിന് അംബാസഡര്‍ നടി നിമിഷാ സജയന് ഉദ്ഘാടന പരിപാടിയിലും തുടര്‍ന്ന് ക്യാമ്പയിന്റെ വിവിധ ഘട്ടങ്ങളിലും പ്രചരണ പരിപാടികള്‍ നയിക്കും.
Read Also : 18 വയസുകാരി മുതിര്‍ന്ന പൗരയാണ്: അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്ക് വേണമെന്ന് ബൃന്ദ കാരാട്ട്
ഇന്ന് മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8വരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും തുടര്‍ പരിപാടികളും സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ മാത്രം ഇല്ലാതാക്കാന്‍ പറ്റുന്നതല്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. അതിന് ആവശ്യം സ്ത്രീപക്ഷ ബോധം സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളിലും ഉണ്ടാക്കുവാനുള്ള ബോധവത്ക്കരണമാണെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീപക്ഷത്ത് നില്ക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉള്ളത് പോലെ സ്ത്രീവിരുദ്ധമായ പൊതുബോധത്തിന്റെ ഭാഗമായി നില്ക്കുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. അത്തരമൊരു സമൂഹത്തില്‍ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും ഇല്ലാതാക്കാനുതകുന്ന സര്‍വതല സ്പര്‍ശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Post Your Comments