MalappuramLatest NewsKeralaNattuvarthaNews

ബൈക്കിന്റെ രഹസ്യ അറകളിൽ പണം കടത്താൻ ശ്രമം : 1.14 കോ​ടി രൂ​പ പിടികൂടി

തൂ​ത വാ​ഴേ​ങ്ക​ട സ്വ​ദേ​ശി​ക​ളാ​യ ദി​ല്‍ഷാ​ദ് മ​ന്‍ഹ​ർ ‍(31), റി​യാ​സ് (30) എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് പണം പിടികൂടിയത്

പെ​രി​ന്ത​ല്‍മ​ണ്ണ: ര​ണ്ടു ബൈ​ക്കു​ക​ളു​ടെ ര​ഹ​സ്യ അ​റ​ക​ളി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1.14 കോ​ടി രൂ​പ പൊ​ലീ​സ് പി​ടി​കൂ​ടി. തൂ​ത വാ​ഴേ​ങ്ക​ട സ്വ​ദേ​ശി​ക​ളാ​യ ദി​ല്‍ഷാ​ദ് മ​ന്‍ഹ​ർ ‍(31), റി​യാ​സ് (30) എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് പണം പിടികൂടിയത്. വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി തൂ​ത പാ​ല​ത്തി​ന​ടു​ത്തു നി​ന്നാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ പൊലീസ് പ​ണം ക​ണ്ടെ​ടു​ത്ത​ത്.

മേ​ല്‍ന​ട​പ​ടി​ക​ള്‍ക്കാ​യി പി​ടി​കൂ​ടി​യ പ​ണം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ​ണ​ത്തിന്റെ ഉ​റ​വി​ടം കോ​ട​തി​യി​ല്‍ തെ​ളി​യി​ക്കാ​നാ​യാ​ല്‍ വി​ട്ടു​ന​ല്‍കും. അ​ല്ലാ​ത്ത​പ​ക്ഷം നി​കു​തി ക​ണ​ക്കാ​ക്കി ബാ​ക്കി പ​ണ​മാ​ണ് ന​ല്‍കു​ക. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ് ഡ​യ​റ​ക്ട​റേ​റ്റി​നും (ഇ.​ഡി.) റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​ട്ടു​ണ്ട്.

Read Also : കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസർക്ക് സസ്പെൻഷൻ

എ​സ്.​ഐ സി.​കെ. നൗ​ഷാ​ദിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. എ​സ്.​ഐ​ക്ക് പു​റ​മേ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ദി​നേ​ശ​ന്‍, അ​നീ​ഷ്, വി​പി​ന്‍ ച​ന്ദ്ര​ന്‍, പ്ര​മോ​ദ്, പ്ര​ഭു​ല്‍, അ​ഷ്‌​റ​ഫ് എ​ന്നി​വ​രും‌ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button