കാഞ്ഞങ്ങാട്: രാജസ്ഥാൻ സ്വദേശിനിയം കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശി താക്കൂറാമിന്റെ(ചക്രറാം) ഭാര്യ കവിതയെയാണ് (21) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിനു പിറകുവശത്ത് റെയിൽവേ ട്രാക്കിൽ ആണ് മരിച്ച നിലയിൽ കണ്ടത്. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ജഗദാംബ ഗാർമെൻറ്സ് സ്ഥാപനം നടത്തുകയാണ് താക്കൂറാം. താക്കൂറാമും ഭാര്യ കവിതയും കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിന് സമീപം വാടക ക്വാർട്ടേഴ്സിലാണ് താമസം.
Read Also : താജിക്കിസ്ഥാൻ-ഇന്ത്യ ബന്ധം ശക്തം : ധനകാര്യമന്ത്രി സിറോജിദ്ധീൻ മുഹ്റിദ്ദീൻ-ജയശങ്കർ കൂടിക്കാഴ്ച ഇന്ന്
വെള്ളിയാഴ്ച രാവിലെ ഭർത്താവ് എഴുന്നേറ്റപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു. ഇതിനിടയിലാണ് കവിത റെയിൽപാളത്തിൽ മരിച്ചതായി വിവരം ലഭിച്ചത്. ഇവരുടെ രണ്ട് വയസ്സുള്ള മകൻ കാർത്തിക് രാജസ്ഥാനിലാണുള്ളത്.
Post Your Comments