തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞ് പൊലീസുകാരന് ദാരുണാന്ത്യം. എസ്.എ.പി ബറ്റാലിയനിലെ ബാലുവാണ് മരിച്ചത്. കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിന് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് അപകടമുണ്ടായത്.
വർക്കല ശിവഗിരി പതിയക്കടവിലാണ് വള്ളം മുങ്ങിയത്. വർക്കല സി.ഐ അടക്കം അഞ്ചുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. നാലുപേർ നീന്തി രക്ഷപ്പെട്ടു. തെരച്ചിലിനൊടുവിൽ ബാലുവിനെ കണ്ടെത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ‘ട്രംപ് ഭരണകൂടം കോവിഡ് പ്രതിരോധം മനപ്പൂർവം അട്ടിമറിക്കാൻ ശ്രമിച്ചു’ : റിപ്പോർട്ട്
പോത്തൻകോട് സുധീഷ് കൊലപാതക കേസിലെ പത്ത് പ്രതികളെ കഴിഞ്ഞദിവസങ്ങളിലായി പൊലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് ഒട്ടകം രാജേഷ്. ഇയാൾ ദിവസങ്ങളായി ഒളിവിലാണ്.
Post Your Comments