ഡൽഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തുന്നതെന്ന് വ്യക്തമല്ലെന്നും ഈ നീക്കം സമൂഹത്തില്‍ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ പോഷകാഹാരപ്രശ്‌നമാണ് ആദ്യം പരിഹരിക്കേണ്ടതെന്നും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയുള്ള മാറ്റങ്ങള്‍ ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ആക്കുന്ന വിഷയത്തില്‍ പാര്‍ലമെന്റിന്റെന്റെ ഇരു സഭകളിലും മുസ്ലീം ലീഗ് ഇന്നലെ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. ലോക്സഭയില്‍ ഇടി മുഹമ്മദ് ബഷീര്‍, അബ്ദു സമദ് സമദാനി എന്നിവരാണ് നോട്ടീസ് നല്‍കിയത്.
രാജ്യസഭയില്‍ പിവി അബ്ദുല്‍ വഹാബും നോട്ടീസ് നല്‍കി. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും, തീരുമാനം മുസ്ലീം വ്യക്തിനിയമത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പിവി അബ്ദുള്‍ വഹാബ് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
Post Your Comments