ന്യൂഡല്‍ഹി : രാജ്യത്ത് വികസനത്തിന്റെ പര്യായമാറിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയിരങ്ങള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്ന വന്‍കിട പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഏറ്റവും അവസാനമായി 36,230 കോടി രൂപയുടെ ഗംഗാ എക്സ്പ്രസ് ഹൈവേ പദ്ധതിയുടെ തറക്കല്ലിടലും ശനിയാഴ്ച നടന്നു. യുപി + യോഗി = ഉപയോഗി എന്നാണ് ജനങ്ങള്‍ അംഗീകരിച്ച സമവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിനിടെ അഭിപ്രായപ്പെട്ടിരുന്നു.
Read Also : വീട് വാടകയ്ക്കെടുത്ത് അനാശാസ്യം: നാല് സ്ത്രീകളടക്കം ആറ് പേർ പിടിയില്‍
ഗംഗ എക്സ്പ്രസ് ഹൈവേയും യുപിക്ക് പുരോഗതിയുടെ പുതിയ വാതിലുകള്‍ തുറക്കും. ഇത് സംസ്ഥാനത്തിന് അഞ്ച് അനുഗ്രഹങ്ങളുടെ ഉറവിടമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സ്പ്രസ് വേകള്‍, പുതിയ വിമാനത്താവളങ്ങള്‍, റെയില്‍വേ റൂട്ടുകള്‍ എന്നിവയുടെ ശൃംഖലകള്‍ യുപി മുഴുവനും ഒരുമിച്ച് വളരുമ്പോള്‍ രാജ്യം പുരോഗതി പ്രാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരും പിന്തള്ളപ്പെട്ടവരുമായ ആര്‍ക്കും വികസനത്തിന്റെ നേട്ടങ്ങള്‍ എത്തിക്കുക എന്നതാണ് ഗവണ്മെന്റിന്റെ മുന്‍ഗണന. നമ്മുടെ കാര്‍ഷിക നയത്തിലും കര്‍ഷകരുമായി ബന്ധപ്പെട്ട നയത്തിലും ഇതേ വികാരമാണ് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments