KollamKeralaNattuvarthaLatest NewsNews

‘മകൻ തോ​ട്ടി​ല്‍ വീ​ണ്​ മ​രി​ച്ച​തി​ൽ ദൂ​രു​ഹ​തയുണ്ട്’ : അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍

പ​ത്ത​നാ​പു​രം കു​ണ്ട​യം കു​ഴ​വ​ക്കാ​ട് ന​സീ​ബ് മ​ൻ​സി​ൽ നാ​സ​ർ ഖാ​ന്‍-​ഉ​മൈ​ബാ​ള്‍ ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ന​സീ​ബിന്റെ മ​ര​ണ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് മാതാപിതാക്കൾ എസ് പിക്ക് പരാതി നൽകിയത്

പ​ത്ത​നാ​പു​രം: തോ​ട്ടി​ല്‍ വീ​ണ് യു​വാ​വ്​ മ​രി​ച്ച​തി​ൽ ദൂ​രു​ഹ​ത​യു​ണ്ടെ​ന്നും തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍കി മാ​താ​പി​താ​ക്ക​ള്‍. പ​ത്ത​നാ​പു​രം കു​ണ്ട​യം കു​ഴ​വ​ക്കാ​ട് ന​സീ​ബ് മ​ൻ​സി​ൽ നാ​സ​ർ ഖാ​ന്‍-​ഉ​മൈ​ബാ​ള്‍ ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ന​സീ​ബിന്റെ മ​ര​ണ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് മാതാപിതാക്കൾ എസ് പിക്ക് പരാതി നൽകിയത്.

ന​വം​ബ​ര്‍ 30ന് ആണ് സംഭവം.​ ​പി​ട​വൂ​ർ പ​ട്ടാ​ഴി റോ​ഡി​ൽ ത​ണ്ടാ​ൻ ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ക​ല്ല​ട​യാ​റി​നോ​ട് ചേ​ർ​ന്ന തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 28ന്​ ​രാ​വി​ലെ സു​ഹൃ​ത്ത് വി​ളി​ച്ച​തി​ന് ശേ​ഷ​മാ​ണ് ന​സീ​ബ് വീ​ട്ടി​ല്‍ നി​ന്ന്​ പോ​യ​ത്. വൈ​കു​ന്നേ​ര​വും മാ​താ​വു​മാ​യി ന​സീ​ബ് ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു. രാ​ത്രി ഒ​മ്പ​തി​ന്​ ശേ​ഷം ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തുടർന്ന് 29-ന്​ ​മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​ത്ത​നാ​പു​രം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

Read Also : 4 വർഷം കൊണ്ട് മൊസാംബിക്കിൽ ഐസിസ് ഭീകരർ കൊന്നു തള്ളിയത് 3500 പേരെ, പാസ്റ്ററുടെ തലവെട്ടി ഭാര്യയുടെ കയ്യിൽ കൊടുത്തു

തുടർന്ന് നടത്തിയ തി​ര​ച്ചി​ലി​ല്‍ ക​ല്ല​ട​യാ​റി​ന് സ​മീ​പ​ത്തെ ത​ണ്ടാ​ന്‍ക​ട​വി​ല്‍ നി​ന്നും ന​സീ​ബിന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​ര്‍ക്ക്​ ന​സീ​ബ് പ​ണം ക​ടം കൊ​ടു​ത്തി​രു​​ന്ന​താ​യും മാ​താ​പി​താ​ക്ക​ൾ പരാതിയിൽ പ​റ​യു​ന്നു. പു​ന​ലൂ​ര്‍ ഡി​വൈ.​എ​സ്.​പി​ക്കും പ​ത്ത​നാ​പു​രം എം.​എ​ല്‍.​എ​ക്കും ഇ​വ​ര്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. കൊച്ചിയിൽ ഐ.​ടി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ന​സീ​ബ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button