ThiruvananthapuramKeralaNattuvarthaNews

തുല്യതയ്ക്കായുള്ള ചരിത്ര ദൗത്യം സമൂഹം ഏറ്റെടുക്കണം: മന്ത്രി കെ.രാധാകൃഷ്ണൻ

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണമെന്നും അതിനായുള്ള ചരിത്ര ദൗത്യം ഏറ്റെടുക്കേണ്ടത് നമ്മളോരോരുത്തരുമാണെന്നും ദേവസ്വം പട്ടികജാതി പട്ടികവർഗ ക്ഷേമ പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വം ക്ഷേത്രപ്രവേശന സത്യഗ്രഹ നവതിയോടനുബന്ധിച്ചു നടത്തിയ ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊണ്ണൂറ് വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിലെ മണ്ഡപത്തിൽ കയറി പി കൃഷ്ണപിള്ള മണിയടിച്ചില്ലായിരുന്നെങ്കിൽ തനിക്ക് ഇപ്പോൾ ഈ വേദിയിൽ നിൽക്കാൻ കഴിയുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Also Read : അമല്‍ മുഹമ്മദിന് പിതാവ് നല്‍കിയ സര്‍പ്രൈസ്: എന്തുവില കൊടുത്തും സ്വന്തമാക്കണമെന്ന് നിര്‍ദേശം: തർക്കം നിയമനടപടിയിലേക്ക്?

സമൂഹത്തിൽ തുല്യത വേണമെന്നത് പ്രധാനമാണ്. ഈ കാലഘട്ടം പ്രതിസന്ധി നിറഞ്ഞതാണ്.  മഹാമാരിക്കെതിരെ മനുഷ്യൻ ഒറ്റക്കെട്ടായി നിൽക്കണം എന്നാണ് കൊറോണ നമ്മെ പഠിപ്പിച്ചത്. രോഗങ്ങൾക്ക് ജാതിയോ മതമോ ആൺ പെൺ വ്യത്യാസമോ സമ്പന്നൻ എന്നോ ദരിദ്രനെന്നോ ഒന്നുമില്ല. ഒന്നായി നിന്നുകൊണ്ട് ചെറുത്തു തോൽപ്പിക്കുക എന്ന സന്ദേശമാണ് കോവിഡ് മഹാമാരി നൽകുന്ന സന്ദേശം. ഗുരുവായൂർ സത്യഗ്രഹ നവതിയുടെ ആവേശവും ഊർജ്ജവും ഈ സന്ദേശം ഏറ്റെടുക്കാൻ സമുഹത്തെ പ്രാപ്തരാക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button