മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 2.6 കിലോ സ്വര്‍ണമാണ് രണ്ടുദിവസത്തിനുള്ളില്‍ പിടികൂടിയത്. വ്യാഴാഴ്ച കസറ്റംസ് പരിശോധനയില്‍ കാസർഗോഡ് സ്വദേശികളായ അബ്ദുൽ ഷംറൂദ്, മൊയ്തീന്‍കുഞ്ഞി എന്നിവരില്‍ നിന്ന് 768 ഗ്രാം, 782 ഗ്രാം എന്നിങ്ങനെ സ്വർണം കണ്ടെത്തി.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു ഇരുവരും സ്വര്‍ണം കടത്താൻ ശ്രമിച്ചത്. വെള്ളിയാഴ്ച കസ്റ്റംസും ഡി.ആര്.ഐയും നടത്തിയ സംയുക്ത പരിശോധനയില്‍ കാസർഗോഡ് ചിത്താരി സ്വദേശി ഷിഹാബില്‍ നിന്ന് 1,048 ഗ്രാം സ്വർണവും കണ്ടെത്തി.
രണ്ടുദിവസത്തിനുള്ളില്‍ 1.28 കോടി രൂപ മൂല്യമുള്ള 2,598 ഗ്രാം സ്വർണമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടിയത്.
Post Your Comments