തൃശൂര്‍: ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയർത്താൻ തീരുമാനം. ഇന്ന് രാവിലെ 11 ന് നാല് ഇഞ്ച് വരെ ഘട്ടം ഘട്ടമായിട്ടാണ് തുറക്കുന്നത്. സ്ലൂയിസ് വാല്‍വ് അടച്ച് വാല്‍വിലെ തടസ്സങ്ങള്‍ നീക്കുന്നതിനു വേണ്ടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.
ഇതിനെ തുടർന്ന് പുഴയിലെ വെള്ളം കുറയുകയും ഉപ്പ് വെള്ളം കയറാതിരിക്കുന്നതിനും വേണ്ടിയാണ് ഷട്ടര്‍ തുറക്കുന്നത്. കുറുമാലി, കരുവന്നൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
പുഴയില്‍ ഇറങ്ങി മത്സ്യബന്ധനം നടത്തരുത്. തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി അധികൃതര്‍ പറഞ്ഞു.
Post Your Comments