
ലണ്ടന്‍: ഒമിക്രോണും കഴിഞ്ഞ് പുതിയ വൈറസിന്റെ ആവിര്‍ഭാവം ഉണ്ടാകാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍. ഒമിക്രോണും ഡെല്‍റ്റാ വൈറസും ഒരേസമയം ബാധിച്ച വ്യക്തിയില്‍ നിന്നും പതിന്മടങ്ങ് ശേഷിയുള്ള പുതിയ വകഭേദം രൂപപ്പെടാന്‍ ഉയര്‍ന്ന സാദ്ധ്യതയുണ്ടെന്നാണ് വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ പോള്‍ ബര്‍ട്ടണ്‍ പറയുന്നത്. ബ്രിട്ടനിലെ പാര്‍ലമെന്റ് അംഗങ്ങളോട് നിലവിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ബര്‍ട്ടണ്‍.
Read Also : യുഎഇ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ
ലോകത്ത് ഇതിനോടകം വന്‍ നാശം വരുത്തിവച്ച ഡെല്‍റ്റ വൈറസിനെക്കാള്‍ 30 ശതമാനത്തിലേറെ വ്യാപക ശേഷിയുള്ളതായിരുന്നു ഒമിക്രോണ്‍. എന്നാല്‍ ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന് ഉണ്ടാകുന്ന പുതിയ വകഭേദത്തിന് മറ്റ് രണ്ട് വൈറസുകളേക്കാളും പതിന്മടങ്ങ് വ്യാപക ശേഷിയുണ്ടാകുമെന്ന് ബര്‍ട്ടണ്‍ പറഞ്ഞു. ഒമിക്രോണ്‍ ലോകത്ത് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന വേഗത കണക്കാക്കുമ്പോള്‍ ഒരു സൂപ്പര്‍ സ്‌ട്രെയിന്‍ അധികം താമസിയാതെ ഉടലെടുക്കാനുള്ള സാദ്ധ്യത തള്ളി കളയാനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
Post Your Comments