
ഫ്ളോറിഡ : കാമുകൻ നിർത്താതെ സംസാരിക്കുന്നു എന്ന് ആരോപിച്ച് നാരങ്ങാവെള്ളത്തിൽ വിഷം കലർത്തി നൽകി കാമുകി. 54-കാരിയായ അൽവിസ് പരീഷ് ആണ് കാമുകൻ വില്ല്യം കാർട്ടറിന് വിഷം കലക്കി നൽകിയത്.
അമേരിക്കയിലെ ഫ്ളോറിഡയിൽ ഡിസംബർ ഏഴിനായിരുന്നു സംഭവം. അൽവിസ് തന്നെയാണ് പോലീസിനേയും വിവരം അറിയിച്ചത്. അയാൾ എപ്പോഴും സംസാരിച്ച് കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് ഞാൻ അത് ചെയ്തതെന്നും അൽവിസ് പോലീസിനോട് പറഞ്ഞു. ‘വില്ല്യമിനെ കൊല്ലാൻ ഉദ്ദേശിച്ചല്ല താൻ അത് ചെയ്തത്. പക്ഷേ, ഇനി ഒരു അവസരം വന്നാൽ ഞാൻ ഇത് വീണ്ടും ചെയ്ത് കൂടായ്കയില്ല. ഇനി നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ. നിങ്ങൾ എന്നെ കൊണ്ടു പോയില്ലെങ്കിൽ. ഞാൻ അയാളെ കൊല്ലും’- അൽവിസ് ഇങ്ങനെ പറഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read Also : രാജസ്ഥാൻ സ്വദേശിനിയെ കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത
താൻ ചെയ്ത കാര്യങ്ങളെല്ലാം അൽവിസ് ഒരു നോട്ട്ബുക്കിലും എഴുതി വച്ചിട്ടുണ്ടായിരുന്നു. ഉദ്യോഗസ്ഥർ ഉടനെ തന്നെ വില്ല്യമിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇയാൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി. നാരങ്ങാവെള്ളത്തിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് വില്ല്യമും പറഞ്ഞു. പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ലെമണേഡിന്റെ കുപ്പിയും വിഷത്തിന്റെ ബാക്കിയും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments