ധാക്ക: ചിരവൈരികളായ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമിയിൽ. ഒന്നിനെതിെര മൂന്നു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. പെനൽറ്റി കോർണറിൽനിന്ന് ഇരട്ടഗോൾ നേടിയ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 13, 54 മിനിറ്റുകളിലായിരുന്നു ഹർമൻപ്രീതിന്റെ ഗോളുകൾ.
ഇന്ത്യയുടെ മൂന്നാം ഗോൾ 42–ാം മിനിറ്റിൽ ആകാശ്ദീപ് സിങ് നേടി. ജുനൈദ് മൻസൂറിന്റെ വകയാണ് പാക്കിസ്ഥാന്റെ ആശ്വാസഗോൾ. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ നിലവിലെ ജേതാക്കളാണ് ഇന്ത്യയും പാക്കിസ്ഥാനും.
Read Also:- വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍
2018ലെ ടൂർണമെന്റിൽ കലാശപ്പോരാട്ടം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചത്. പാകിസ്ഥാനെതിരായ വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. ജപ്പാനോട് കഴിഞ്ഞ കളിയിൽ സമനില വഴങ്ങിയ പാകിസ്ഥാൻ പട്ടികയിൽ നാലാം സ്ഥാനത്താണ്.
Post Your Comments