KeralaLatest NewsNews

മലപ്പുറത്ത് 96 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി: കണ്ടെത്തിയത് വാഹന പരിശോധനക്കിടെ

ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്​ ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ അരീക്കോട് പൊലീസാണ്​ വാഹന പരിശോധന നടത്തിയത്​.

മലപ്പുറം: അനധികൃതമായി കടത്താന്‍ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. വാലില്ലാപ്പുഴയില്‍ ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെയാണ്​ പണം പിടികൂടിയത്​. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്​ ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ അരീക്കോട് പൊലീസാണ്​ വാഹന പരിശോധന നടത്തിയത്​.

Read Also: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ: കരട് ബില്‍ പാസാക്കനൊരുങ്ങി മന്ത്രിസഭ

96,00,000 ലക്ഷം രൂപയുടെ രേഖകളില്ലാത്ത പണമാണ്​ പിടികൂടിയത്. സംഭവത്തില്‍ പാലക്കാട് തൃപ്പനച്ചി സ്വദേശി ഫൈസല്‍ (36), മഹാരാഷ്​ട്ര സ്വദേശി ഗണേശ (44) എന്നിവരെ പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button