കിളിമാനൂർ: മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പള്ളിക്കൽ കൊക്കോട്ടുകോണം കുളത്തിൻകര വീട്ടിൽ അജീർ (21) ആണ് അറസ്റ്റിലായത്.
ഒമ്പതാം ക്ലാസുകാരിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് വാട്ട്സ്ആപ്പിലും മറ്റും നിരന്തരം മെസേജ് അയക്കുക ആയിരുന്നു പ്രതിയുടെ രീതി. ഇതിനിടെ മൊബൈൽ ഫോണിലെ അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയ സ്കൂൾ അധ്യാപകർ പള്ളിക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം പ്രതിയായ യുവാവിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പെൺകുട്ടി വ്യക്തമാക്കി. തുടർന്ന് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഫോണിൽ നിന്ന് നിരവധി അശ്ലീല വിഡിയോകൾ പൊലീസ് കണ്ടെത്തി.
എസ്.ഐ എം. സാഹിൽ, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ രാജീവ്, ഷമീർ, അജീസ്, വനിത സി.പി.ഒ അനുമോഹൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ 21കാരനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments