KozhikodeKeralaNattuvarthaLatest NewsNews

പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവ്​ തീകൊളുത്തിയ യുവതി മരിച്ചു

തിക്കോടി കാട്ടുവയൽ മാനോജിന്‍റെ മകൾ കൃഷ്ണപ്രിയ (22) ആണ്​ മരിച്ചത്​. അയൽവാസി വലിയ മഠത്തിൽ മോഹനന്‍റെ മകൻ നന്ദകുമാർ (26) ആണ് കൃഷ്​ണപ്രിയയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്

പയ്യോളി : തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവ്​ തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി കാട്ടുവയൽ മാനോജിന്‍റെ മകൾ കൃഷ്ണപ്രിയ (22) ആണ്​ മരിച്ചത്​. അയൽവാസി വലിയ മഠത്തിൽ മോഹനന്‍റെ മകൻ നന്ദകുമാർ (26) ആണ് കൃഷ്​ണപ്രിയയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. പൊള്ളലേറ്റ കൃഷ്​ണപ്രിയയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ച നന്ദകുമാറും ചികിത്സയിലാണ്​.

Read Also : കസേര എടുത്ത്മാറ്റി ജീവനക്കാര്‍ക്കൊപ്പം നിലത്തിരുന്ന് പ്രധാനമന്ത്രി: വൈറല്‍ വിഡിയോ

യുവതി പ്രേമാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. എന്നാൽ, ഇത്​ സ്ഥിരീകരിച്ചിട്ടില്ല. പൊള്ളലേറ്റ ഇരുവരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പയ്യോളി സി.ഐ കെ.സി സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button