
പയ്യോളി : തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി കാട്ടുവയൽ മാനോജിന്‍റെ മകൾ കൃഷ്ണപ്രിയ (22) ആണ് മരിച്ചത്. അയൽവാസി വലിയ മഠത്തിൽ മോഹനന്‍റെ മകൻ നന്ദകുമാർ (26) ആണ് കൃഷ്ണപ്രിയയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. പൊള്ളലേറ്റ കൃഷ്ണപ്രിയയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നന്ദകുമാറും ചികിത്സയിലാണ്.
Read Also : കസേര എടുത്ത്മാറ്റി ജീവനക്കാര്‍ക്കൊപ്പം നിലത്തിരുന്ന് പ്രധാനമന്ത്രി: വൈറല്‍ വിഡിയോ
യുവതി പ്രേമാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല. പൊള്ളലേറ്റ ഇരുവരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പയ്യോളി സി.ഐ കെ.സി സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു.
Post Your Comments