Latest NewsSaudi ArabiaNewsInternationalGulf

സൗദി അറേബ്യയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഐസ് വീഴ്ചയും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മക്ക, മദീന, ഹായിൽ, ഖസീം, റിയാദ്, വടക്കൻ പ്രവിശ്യകളിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണു മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നത്.

Read Also: മുൻ എംഎൽഎ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ: ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ

അതേസമയം സൗദി അറേബ്യയിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തത്. എല്ലാവരോടും പശ്ചാത്താപം വർധിപ്പിക്കാനും പാപമോചനം തേടാനും സർവ്വശക്തനായ ദൈവത്തിലേക്ക് മടങ്ങാനും അവന്റെ ദാസന്മാർക്ക് നന്മ ചെയ്യാനും ദാനധർമ്മങ്ങൾ പ്രാർത്ഥനകൾ തുടങ്ങിയ അതിശ്രേഷ്ഠമായ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും അദ്ദേഹം അറിയിച്ചിരുന്നു.

Read Also: ആമസോണിന് 200 കോടി പിഴ! ഫ്യൂച്വര്‍ കൂപ്പണ്‍സുമായുള്ള 2019ലെ കരാര്‍ റദ്ദാക്കി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button