ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണര്‍ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന സാകെല്ലർപോലു മോദിക്ക് സമ്മാനിച്ചു.ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവാണ് ഈ ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് ബഹുമതി സ്വീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി സ്വന്തം രാജ്യത്തെ ആഗോള തലത്തിലേക്ക് എത്തിച്ചുവെന്നും, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും, സമൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് എന്നും ധീരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും, പരിസ്ഥിതി സംരക്ഷണവും, കാലാാവസ്ഥാ വ്യതിയാനവും പോലെയുള്ള വിഷയങ്ങള്‍ അന്താരാഷ്ട്ര തലത്തിലെ മുന്‍ഗണനാ വിഷയമാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും ഗ്രീസ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്, ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രത്യക്ഷത ശക്തിപ്പെടുത്തി. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തിലും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.
വെള്ളിയാഴ്ച്ച രാവിലെയാണ് മോദി ഗ്രീസിലെത്തിയത്. ഏകദിന സന്ദര്‍ശനമാണിത്. പതിനഞ്ചാം ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് അദ്ദേഹം ഗ്രീസിലെത്തിയത്. നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്. ഇന്ദിരാ ഗാന്ധിയാണ് അവസാനമായി ഗ്രീസ് സന്ദര്‍ശിച്ചത്. ഇരുരാജ്യങ്ങളിലെയും പ്രമുഖ ബിസിനസുകാരുമായും, ഇന്ത്യന്‍ സമൂഹവുമായും മോദി സംസാരിച്ചു.
Post Your Comments