മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജല്‍ഗാവിൽ നടന്ന വിചിത്രമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു ഗ്രാമത്തെ മുഴുവൻ പരിഭ്രാന്തിയിൽ ആക്കിയിരിക്കുകയാണ് കുരങ്ങന്മാർ. തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയ നായ്ക്കളെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന കുരങ്ങന്മാരാണ് നാട്ടുകാർക്ക് പേടിയുണർത്തുന്നത്.
ഏതാനും നായ്ക്കള്‍ ദിവസങ്ങൾക്ക് മുൻപ് കുരങ്ങന്റെ കുഞ്ഞിനെ കൊന്നിരുന്നു. അതിന്റെ പ്രതികാരമായി കുരങ്ങുകള്‍ ചേര്‍ന്ന് 250 നായക്കുട്ടികളെ എറിഞ്ഞുകൊന്നു. നായക്കുട്ടികളെ കാണുമ്ബോള്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകൊണ്ടുപോയി എറിഞ്ഞുകൊല്ലുകയാണ് കുരങ്ങന്മാർ ചെയ്യുന്നതെന്നും കഴിഞ്ഞ ഒരുമാസത്തിനിടെ 250 നായക്കുട്ടികളെ ഇതുപോലെ കൊന്നതായും നാട്ടുകാര്‍ പറയുന്നു.
മജല്‍ഗാവില്‍ നിന്ന പത്ത് കിലോമീറ്റര്‍ അകലെയുള്ള ലവൂല്‍ എന്ന ഗ്രാമത്തില്‍ ഇപ്പോള്‍ ഒരു നായക്കുട്ടി പോലുമില്ല. നാട്ടുകാര്‍ കുരങ്ങുകളെ പിടിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. കുരങ്ങിന്റെ കുഞ്ഞിനെ കൊന്നതിന് നായക്കുട്ടികളെ കൊന്ന് പ്രതികാരം ചെയ്യുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുരങ്ങന്മാർ പിടിച്ചുകൊണ്ട് പോകുന്ന നായക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചില നാട്ടുകാർക്ക് കെട്ടിടത്തില്‍ നിന്ന വീണ് പരിക്കേറ്റിട്ടുണ്ട്. കൂടാതെ കുരങ്ങുകള്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളെ ഉപദ്രവിക്കുന്നുമുണ്ട്.
Post Your Comments