തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മന്‍ സാംസ്കാരികകേന്ദ്രത്തിന്‍റെ ശുചിമുറിയില്‍നിന്നാണ് പിടികൂടിയത്.ജൂണ്‍ പതിനാറിനാണ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്.
മസ്കറ്റ് ഹോട്ടലിനു സമീപമാണ് ആദ്യ ദിനങ്ങളില്‍ കുരങ്ങിനെ കണ്ടെത്തിയത്. അവിടെ നിന്ന് പാളയം പബ്ലിക് ലൈബ്രറിക്കു സമീപത്തേക്കും പിന്നീട് വുമണ്‍സ് കോളജിനകത്തും എത്തി. പിന്നീട് ഡിപിഐ പരിസരത്തേക്ക് എത്തിയ കുരങ്ങ് അവിടെ നിന്നും ആകാശവാണിയുടെ കോമ്പൗണ്ടിനകത്ത് കറങ്ങി നടന്നു.
അവിടെ നിന്ന് ചൊവ്വാഴ്ച ജനയുഗം പത്രത്തിന്റെ കോമ്പൗണ്ടിലെ മാവില്‍ ഒരു രാത്രി മുഴുവന്‍ തങ്ങി. ഇന്നലെ അവിടെ നിന്നും വഴുതക്കാടെത്തിയ കുരങ്ങ് ഒരു കെട്ടിടത്തിനു മുന്നിലുള്ള തെങ്ങിലാണ് താമസിച്ചത്.
Post Your Comments