അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് ലഭിച്ചത് രണ്ടു കോടിയിലേറെ രൂപയുടെ സമ്മാനത്തുക. കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനാണു സമ്മാനം ലഭിച്ചത്. ഇദ്ദേഹം എടുത്ത 135561 എന്ന നമ്പരിനാണ് സമ്മാനം ലഭിച്ചത്. ദുബായിയിലെ സ്വദേശി കുടുംബത്തിൽ പ്രതിമാസം 2,200 ദിർഹത്തിന് ജോലി ചെയ്യുന്ന വ്യക്തിയാണ് റഫീഖ്. നറുക്കെടുപ്പിൽ സമ്മാനം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ പദ്ധതി റഫീഖ് തയ്യാറാക്കിയിട്ടുണ്ട്. സഹോദരിയുടെ വിവാഹത്തെ തുടർന്ന് ഉണ്ടായ ബാധ്യതകൾ തീർക്കാൻ പണം വിനിയോഗിക്കണമെന്നാണ് റഫീഖിന്റെ പദ്ധതി. തനിക്ക് ലഭിച്ച സമ്മാന തുക ഉപയോഗിച്ച് പാവങ്ങളെ സഹായിക്കാനാണ് തീരുമാനമെന്നും റഫീഖ് പറഞ്ഞു.
Post Your Comments