മുട്ടം: കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ശാന്തൻപാറ പൂപ്പാറ എസ്റ്റേറ്റിൽ സുഭാഷിനെയാണ് (42) കോടതി ശിക്ഷിച്ചത്.
നാലു വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ആണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
Read Also : ‘വിവാഹപ്രായം21 ‘: കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ സദുദ്ദേശമല്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
2017 ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം. കോതമംഗലം റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ 6.250 കിലോ കഞ്ചാവ് കടത്തിയെന്നാണ് കേസ്. അടിമാലി സി.ഐ പി.കെ. സാബു ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബി. രാജേഷ് ഹാജരായി.
Post Your Comments