തൊടുപുഴ: മുൻ ദേവികുളം എംഎൽഎയും സിപിഎം നേതാവുമായ എസ്. രാജേന്ദ്രനെതിരെ നടപടിക്കൊരുങ്ങി സി.പി.എം ഇടുക്കി ജില്ലാ നേതൃത്വം. എംഎം മണിയുടെ നിരന്തര വിമർശനങ്ങൾക്കൊടുവിലാണ് പാർട്ടി നേതൃത്വം ഇക്കാര്യം അറിയിച്ചത്.
Also read : പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു: പരാതിയുമായി വീട്ടമ്മ
ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനാണ് മണിയുടെ വിമർശനങ്ങളെ ന്യായീകരിച്ചും രാജേന്ദ്രന്റെ നിലപാടുകളെ തള്ളിക്കളഞ്ഞും രംഗത്തെത്തിയത്. രാജേന്ദ്രനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്നും അദ്ദേഹം സി.പി.ഐ യിൽ ചേരുമെന്നും അഭ്യൂഹം ശക്തമായിരിക്കെയാണ് ജില്ല നേതൃത്വം നിലപാട് പരസ്യമാക്കിയത്.
രാജേന്ദ്രനെ എം.എം. മണി സമ്മേളന വേദികളിൽ തുടർച്ചയായി കടന്നാക്രമിച്ചിട്ടും പാർട്ടി ഭരണഘടനക്കും പരിപാടിക്കും വിധേയമായി മാത്രമേ മണി പറഞ്ഞിട്ടുള്ളൂ എന്നാണ് ജില്ല സെക്രട്ടറിയയുടെ നിലപാട്. ആക്ഷേപം പരിശോധിക്കാൻ കമീഷനെവെച്ചു എന്നതുകൊണ്ട് ആ പാർട്ടിയിൽനിന്ന് മാറിനിൽക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments