തൊടുപുഴ: മകളെ പീഡിപ്പിച്ച പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒമ്പത് വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് 41 കാരനായ പിതാവിനെ തൊടുപുഴ പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്.
പീഡനത്തിനിരയായത് പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടിയായതിനാൽ ബലാൽസംഗത്തിന് പത്ത് വർഷം തടവും 50,000 രൂപ പിഴയും ആണ് ശിക്ഷ.
ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് 10 വർഷം തടവും 50,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതി പീഡനത്തിനിരയായ കുട്ടിയുടെ രക്ഷകർത്താവായതിനാൽ 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
Post Your Comments