ErnakulamLatest NewsKeralaNattuvarthaNews

പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു: പരാതിയുമായി വീട്ടമ്മ

കൊച്ചി: പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന പരാതിയുമായി വീട്ടമ്മ. അതേസമയം, പരാതി അടിസ്ഥാന രഹിതമെന്നും പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം പ്രതികരിച്ചു. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

അങ്കമാലി പീച്ചാനിക്കാട്ടിൽ നടന്ന സംഭവത്തിൽ നൽക്കര ജോയിയെ വ്യാഴാഴ്ച്ച രാത്രി ഒരു സംഘമാളുകൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും പെൺമക്കളെ ശല്യം ചെയതത് ചോദ്യം ചെയതപ്പോഴാണ് മർദ്ദനമുണ്ടായതെന്നും ജോയിയുടെ ഭാര്യ ജിൻസി പറഞ്ഞു. എന്നാൽ, ജോയിയും സഹോദരന്റെ ഭാര്യയും തമ്മിലുള്ള കുടിവെള്ള തർക്കം പരിഹരിക്കാനെത്തിയ പ്രവർത്തകരെ ജോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു എന്നും മറ്റുള്ള പരാതികളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചു.

ചെയ്തത് തെറ്റായിരുന്നു: ഐഎസ്സിൽ ചേരാൻ ഒരുവയസുള്ള കുഞ്ഞുമായി രാജ്യംവിട്ട് തിരിച്ചെത്തിയ യുവതി

അതേസമയം, ജോയിയെ അക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരോട് പോലീസ് മൃദുസമീപനം സ്വീകരിക്കുന്നുവെന്നാണ് സംഭവത്തിൽ കോൺഗ്രസിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും സഹോദര ഭാര്യയുടെ പരാതിയിൽ ജോയിക്കെതിരെയും കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button