തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് പത്തുദിവസത്തെ ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഈ മാസം 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 02 ഞായറാഴ്ച വരെയാണ് അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ. നന്ദകുമാര്‍ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം അടഞ്ഞു കിടന്ന സ്‌കൂളുകള്‍ നവംബര്‍ ഒന്നിനാണ് തുറന്നത്. നിലവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളും നടക്കുന്നുണ്ട്.
ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാത്ത അധ്യാപകര്‍ക്ക് സ്‌കൂളില്‍ പ്രവേശനമില്ല. അവര്‍ ഉച്ചയ്ക്കുശേഷം ഓണ്‍ലൈന്‍ ക്ലാസ് എടുക്കണം.
Post Your Comments