KottayamLatest NewsKeralaNattuvarthaNews

ജില്ലയിൽ 5708 താ​​റാ​​വു​​ക​​ളെ കൂ​​ടി കൊന്നൊടുക്കി

താ​​റാ​​വു​​ക​​ളെ കൊന്നൊടുക്കുന്നതിനായി ദ്രു​​ത​​ക​​ർ​​മ​​സേ​​ന​​യു​​ടെ പ​​ത്തു സം​​ഘ​​ങ്ങ​​ളെ വെ​​ച്ചൂ​​രി​​ൽ നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്

കോ​​ട്ട​​യം: പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ നാ​​ല്, അ​​ഞ്ച് വാ​​ർ​​ഡു​​ക​​ളി​​ലെ ക​​ട്ട​​മ​​ട പ്ര​​ദേ​​ശ​​ത്ത് ഇ​​ന്ന​​ലെ 5708 താ​​റാ​​വു​​ക​​ളെ കൂ​​ടി കൊന്നൊടുക്കി. കു​​ട​​വെ​​ച്ചൂ​​ർ അ​​ഭി​​ജി​​ത്ത്ഭ​​വ​​നി​​ൽ മ​​ദ​​ന​ൻ (3000), ഒ​​റ്റി​​യാ​​നി​​ച്ചി​​റ സു​​രേ​​ഷ് കു​​മാ​ർ (425 എ​​ണ്ണം), മൂ​​ല​​ശേ​​രി സു​​നി​​മോ​ൻ (1500) മി​​ത്രം​​പ​​ള്ളി ബൈ​​ജു​ (783) എ​ന്നി​വ​രു​ടെ താ​​റാ​​വു​​ക​​ളെ​യാ​​ണ് ദ്രു​​ത​​ക​​ർ​​മ സേ​​ന കൊ​​ന്ന് സം​​സ്ക​​രി​​ച്ച​​ത്.

താ​​റാ​​വു​​ക​​ളെ കൊന്നൊടുക്കുന്നതിനായി ദ്രു​​ത​​ക​​ർ​​മ​​സേ​​ന​​യു​​ടെ പ​​ത്തു സം​​ഘ​​ങ്ങ​​ളെ വെ​​ച്ചൂ​​രി​​ൽ നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്. രാ​​ത്രി​​യി​​ലും ഇത് തു​​ട​​രു​​ക​​യാ​​ണ്. അതേസമയം ഇ​​ന്നു പ​​ക്ഷി​​ക​​ളെ ന​​ശി​​പ്പി​​ക്ക​​ൽ ജോ​​ലി​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നാ​​കു​​മെ​​ന്നാ​​ണു മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ.

Read Also : വിരമിക്കില്ല, ഇനിയുമേറെ ദൂരം പോകാനുണ്ട് തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുന്നവരാണ് വ്യാജ സുഹൃത്തുക്കള്‍: രവീന്ദ്ര ജഡേജ

പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച ക​​ല്ല​​റ, അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ സ്ഥ​​ല​​ങ്ങ​​ളി​​ലെ ഒ​​രു കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ലു​​ള്ള പ​​ക്ഷി​​ക​​ളെ കൊ​​ന്നു സം​​സ്ക​​രി​​ക്കു​​ന്ന ന​​ട​​പ​​ടി പൂ​​ർ​​ത്തീ​​ക​​രി​​ച്ചി​​രു​​ന്നു. ഇ​​വി​​ടെ അ​​ണു​​ന​​ശീ​​ക​​ര​​ണ ജോ​​ലി​​ക​​ൾ ന​​ട​​ന്നു. ബു​​ധ​​നാ​​ഴ്ച മാത്രം മൂ​​ന്നി​​ട​​ങ്ങ​​ളി​​ലാ​​യി 11,268 താ​​റാ​​വു​​ക​​ളെ കൊ​​ന്നു സം​​സ്ക​​രി​​ച്ചി​​രു​​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button